പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

കൊച്ചി: എമ്പുരാൻ വിവാദങ്ങള്‍ക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച്‌ താരത്തോട് വിശദീകരണവും തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.

എന്നാല്‍, സഹനിർമാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഈ ചിത്രങ്ങള്‍ക്ക് നിർമാണ കമ്ബനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

എമ്പുരാൻ സിനിമയുടെ വിതരണക്കാരിലൊരാളായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ് നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്.

TAGS : LATEST NEWS
SUMMARY : Income Tax Department issues notice to Prithviraj; asks him to provide information

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *