മൊഴിയില്‍ പൊരുത്തക്കേടുകള്‍; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും

മൊഴിയില്‍ പൊരുത്തക്കേടുകള്‍; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനമായത്.

എളമക്കര സ്വദേശിയായ ബിനു ജോസഫാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത്. ഇത് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ശീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. പക്ഷെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് പരിശോധിക്കും.

ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തും. ബിനു ജോസഫിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും മരട് പോലീസ് ചോദ്യം ചെയ്തത്.

അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.

TAGS : SREENATH BHASI | KOCHI
SUMMARY : Inconsistencies in statement; Srinath Bhasi’s financial dealings will be re-examined

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *