ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ബെംഗളൂരു: കർണാടകയിൽ ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഐ.ടി. ജീവനക്കാർ. കർണാടക സംസ്ഥാന ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയിസ് യൂണിയൻ്റെ (കെ.ഐ.ടി.യു) ആഭിമുഖ്യത്തിൽ ശനിയാഴ്ച ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി ഐ.ടി. ജീവനക്കാർ പങ്കെടുത്തു.

കെ.ഐ.ടി.യു. പ്രസിഡണ്ട് വി.ജെ.കെ, വൈസ് പ്രസിഡണ്ട് രശ്മി ചൗധരി, സെക്രട്ടറി സൂരജ് നിടിയങ്ങ എന്നിവർ യോഗത്തിൽ സംസാരിച്ചു. സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് തൊഴിലാളികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഈ നീക്കത്തിൽ നിന്നും പിന്മാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.ഐ.ടി. മേഖലയിൽ 2 മണിക്കൂർ ഓവർടൈം ഉൾപ്പെടെ ജോലി സമയം 14 മണിക്കൂറായി ഉയർത്താനാണ് സർക്കാർ നീക്കം. ഇതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ തീരുമാനം താത്കാലികമായി മരവിപ്പിച്ചിരുന്നു.
<BR>
TAGS : PROTEST
SUMMARY : Increasing working hours. IT protested. Employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *