കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: കർണാടക ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷന് (എഫ്ഒകെഎസ്എൽഒഎഎ) കീഴിലെ ലോറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് അസോസിയേഷന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണിത്. ഡീസൽ വില കുറയ്ക്കുക, ലോറി ഡ്രൈവർമാർ നേരിടുന്ന ടോൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 129ലധികം ലോറി ഉടമകൾ തിങ്കളാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് മൂന്ന് ദിവസത്തേക്കാണ് വിട്ടുനിന്നത്. 24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിരുന്നു. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിച്ചതുമില്ല. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ പണിമുടക്ക് സാരമായി ബാധിച്ചു.

നിലവിൽ അസോസിയേഷൻ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിനുള്ളിൽ പ്രവേശന നിരോധനത്തെക്കുറിച്ച്, ബെംഗളൂരു പോലീസ് കമ്മീഷണറുമായി സംസാരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | STRIKE
SUMMARY: Truckers call off strike after assurance from Karnataka govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *