സ്വാതന്ത്ര്യദിന ക്വിസ് മത്സരം

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളൂരു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു എല്ലാവർഷവും നടത്തി വരാറുള്ള ഡോ. അബ്ദുൾ കലാം വിദ്യയോജന ക്വിസ് മത്സരം ഓഗസ്റ്റ് 11ന് ജാലഹള്ളി കെരെഗുഡദഹള്ളിയിലെ ശ്രീഅയ്യപ്പ സി.ബി.എസ്.സി. സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ബെംഗളൂരുവലെ 30 ഓളം ഹൈസ്കൂളുകളിലെ വിദ്യാർഥികൾ മത്സരിക്കും.

സ്വാതന്ത്രസമരം, സ്പോർട്സ്, സമകാലികം, പൊതു വിജ്ഞാനം തുടങ്ങിയവ ആധാ രമാക്കി വിദ്യാഭ്യാസ വിദഗ്ദ ഡോ. ലേഖ പി. നായർ ആയിരിക്കും ക്വിസ് നയിക്കുക. റോളിങ് ട്രോഫി കൂടാതെ ഒന്നും രണ്ടും മൂന്നും സമ്മാനർഹരായ സ്കൂളുകൾക്ക്‌ ട്രോഫികളും ക്യാഷ് പ്രൈസ്കളും ഉണ്ടായിരിക്കുന്നതാണ് എന്ന് പാലക്കാട്‌ ഫോറം അധ്യക്ഷൻ ദിലീപ് കുമാർ. ആർ, സെക്രട്ടറി പ്രവീൺ കെ സി എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9632324569, 94484 30877
<br>
TAGS : PALAKKAD FORUM
SUMMARY : Independence Day Quiz Competition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *