ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ രണ്ടാം ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. ഡൽഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് ഇന്ന് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണുമായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരായി എത്തുകയെന്നാണ് സൂചന. റണ്ണൊഴുകുന്ന പിച്ചാണ് സ്റ്റേഡിയത്തിലെത്. സഞ്ജുവിന്റെയും സൂര്യകുമാര്‍ യാദവിന്റെയുമൊക്കെ വെടിക്കെട്ട് ബാറ്റിങ് ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 29 റണ്‍സുമായി നില്‍ക്കവെ ക്യാച്ച് നല്‍കി പുറത്തായിരുന്നു. തന്ത്രപരമായി ഓരോ ബോളര്‍മാരെയും നേരിടുന്ന താരത്തിന്റെ പക്വത തിരികെ എത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമനായി ആയിരിക്കും ഈ മത്സരത്തിലും ഇറങ്ങുകയെങ്കില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും ഇതിന് തുടർച്ചയായി കാലത്തിലിറങ്ങും. ബോളിങില്‍ അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും വാഷിംഗണ്‍ സുന്ദറും ടീമിലെത്തും. ഇന്ത്യ ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് ടി-20യില്‍ ബംഗ്ലാദേശിന് ജയിക്കാനായത് ഒറ്റക്കളിയില്‍ മാത്രമായിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.

TAGS: SPORTS | CRICKET
SUMMARY: India Bangladesh second t20 cricket match today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *