നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘനം;  പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘനം; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ രാജ്യാന്തര അതിർത്തിയിലും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിനെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് സംഭാഷണം നടത്തി. നിയന്ത്രണ രേഖയിൽ (എൽഒസി) ആവർത്തിച്ചുള്ള ഈ ലംഘനങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ജമ്മുവിലെ പരാഗ്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടിക്ക് പാകിസ്ഥാൻ സൈന്യം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കരസേനയും നാവികസേനയും ജാഗ്രതയിലാണെന്നും അവകാശപ്പെട്ടിരുന്നു. വ്യോമാതിർത്തിയിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ പാകിസ്ഥാൻ വ്യോമസേന പറക്കൽ പ്രവർത്തനങ്ങൾ 50 ത്തിലധികം കുറച്ചതായും അവശ്യ ദൗത്യങ്ങളിൽ മാത്രം പ്രവർത്തനം പരിമിതപ്പെടുത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യൻ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം പാകിസ്ഥാൻ മന്ത്രി രംഗത്തെത്തിയിരുന്നു.

TAGS: NATIONAL | PAKISTAN
SUMMARY: India caution Pak against ceasefire at Loc

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *