ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

പെർത്ത്: കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെർത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്‌. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് ഈ പരമ്പരയിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ ഗില്‍ ജയ്‌സ്വാള്‍ കോംബോ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു വിവരം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യമത്സരം. ഗില്ലിന്റെ ഇടത് കൈവിരലിന് പരുക്കേറ്റതാണ് നിലവില്‍ താരം കളിക്കുന്ന കാര്യത്തില്‍ സംശയ ഉയരാന്‍ ഇടയാക്കിയത്. ട്രാവലിംഗ് റിസര്‍വുകളായി മൂന്നു പേസര്‍മാരുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഗില്ലിനും രോഹിത്തിനും പകരം കെഎല്‍ രാഹുലിനെ പരിഗണിച്ചെങ്കിലും മത്സരത്തിനിടെ താരത്തിന് പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് പരുക്കേറ്റതാണ് മറ്റൊരു പ്രശ്‌നമായത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കര്‍ണാടക ടീമിലടക്കം ഇടംപിടിച്ച ദേവ്ദത്ത് ഇന്ത്യ എ ടീമിനായി നാല് ഇന്നിങ്ങ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു.

TAGS: SPORTS | CRICKET
SUMMARY: India changes players list amid border test, devadutt to be in team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *