ഏകദിന ക്രിക്കറ്റ്‌; ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഏകദിന ക്രിക്കറ്റ്‌; ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഹമ്മദാബാദിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.

അർഷദീപ് സിം​ഗും ഹർഷിത് റാണയും അക്സർ പട്ടേലും ഹാർദിക്കും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. ഇം​ഗ്ലണ്ട് നിരയിൽ 38 റൺസെടുത്ത ടോൺ ബാൻഡൺ ആണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 34 റൺസ് നേടി. നാലുപേർ രണ്ടക്കം കാണാതെ പുറത്തായി. കുൽദീപ് യാദവിനും വാഷിംഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സെഞ്ച്വറി (112) നേടിയ ശുഭ്മാൻ ​ഗില്ലിന്റെയും അർദ്ധ സെഞ്ച്വറികൾ നേടിയ വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനവുമാണ് വമ്പൻ ടോട്ടൽ നേടാൻ സഹായകമായത്. 29 പന്തിൽ 40 റൺസ് നേടിയ കെ.എൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്തി. ശുഭ്മാൻ ഗില്ലാണ് മാച്ചിലെ താരം.

TAGS: SPORTS
SUMMARY: India Thrash England By 142 Runs To Complete 3-0 Clean Sweep

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *