പാക് സൈനിക-യാത്രാ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് ഇന്ത്യ ജൂൺ 23 വരെ നീട്ടി

പാക് സൈനിക-യാത്രാ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് ഇന്ത്യ ജൂൺ 23 വരെ നീട്ടി

ന്യൂഡൽഹി: പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി നിരോധനം ജൂൺ 23 വരെ ഒരു മാസത്തേക്ക് നീട്ടിയതായി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. സൈനിക വിമാനങ്ങൾ ഉൾപ്പെടെ പാകിസ്ഥാൻ എയർലൈനുകൾ പാട്ടത്തിനെടുത്തതോ, ഉടമസ്ഥതയിലുള്ളതോ, പ്രവർത്തിപ്പിക്കുന്നതോ ആയ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കും.

പഹൽഗം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്ഥാൻ വ്യോമാതിർത്തി ഇന്ത്യ അടച്ചത്. ഇതേ സമയം സൈനിക വിമാനങ്ങൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഓപ്പറേറ്റർമാർക്കും വ്യോമാതിർത്തി അടച്ചിടൽ ജൂൺ 24 വരെ നീട്ടുന്നതായി പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
<BR>
TAGS : INDIA PAKISTAN CONFLICT,
SUMMARY : India extends airspace ban on Pakistani military and passenger flights until June 23

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *