ഇംഗ്ലണ്ടിനെ 9 വിക്കറ്റിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ; ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും

ഇംഗ്ലണ്ടിനെ 9 വിക്കറ്റിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ; ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും

കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്താണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ ഫൈനൽ പ്രവേശനം. സ്‌കോര്‍: ഇംഗ്ലണ്ട് 113/8. ഇന്ത്യ 117/1. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി.

ഇംഗ്ലണ്ടിനായി, ഓപ്പണർ ഡേവിന പെറിൻ 45 റൺസും ക്യാപ്റ്റൻ അബി നോർഗ്രോവ് 30 റൺസുമെടുത്തു. മറ്റാർക്കും ഇന്ത്യൻ യുവനിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനയില്ല. ഇന്ത്യയ്ക്കായി പരൂണിക സിസോദിയയും വൈഷ്ണവി ശർമയും മൂന്നു വിക്കറ്റെടുത്തു. ആയുഷി ശുക്ല രണ്ടു വിക്കറ്റും വീഴ്ത്തി.

ഓപ്പണർ ജി തൃഷയുടെ (35) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 പന്തിൽ എട്ടു ഫോറുകളോടെ 56 റൺസെടുത്ത ജി കമാലിനി ടോപ് സ്കോററായി. സനിക ചാൽകെ 12 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തു.

സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തപ്പോൾ, 18.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു.
<BR>
TAGS : U-19 WORLD CUP
SUMMARY : India in the U-19 World Cup final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *