ഇന്റർനാഷണൽ മാസ്റ്റേഴ്സ് ​ലീഗ്; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ​ലീഗ്; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ

റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യ മാസ്റ്റേഴ്സ്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17 പന്ത് ബാക്കിനിൽക്കെ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യയുടെ വിജയശില്പി. സച്ചിൻ ടെണ്ടുൽക്കർ 25 റൺസോടെ തിളങ്ങി. റായ്പുര്‍ വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ‌.

ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിൽ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരായിരുന്നു തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റായുഡു – സച്ചിന്‍ സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായിഡുവിന്റെ ഇന്നിംഗ്‌സ്.

അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന്‍ നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഗുര്‍കീരത് സിംഗ് മന്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്.

TAGS: SPORTS | CRICKET
SUMMARY: India Masters Beat WI Masters To Clinch Title

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *