ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും

ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും

ന്യൂഡൽഹി: ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും. 2025 നവംബറിൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുക. പാരാലിംപിക് കമ്മറ്റി ഓഫ് ഇന്ത്യയും ലോക പാരാലിംപിക് കമ്മിറ്റിയുടെ ഒരു ശാഖയായ വേൾഡ് പാര അത്ലറ്റിക്സും ഇതിനായി ഏർപ്പെട്ടിട്ടുണ്ട്.

ചാമ്പ്യൻഷിപ്പിനായി 40 മുതൽ 50 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യൽഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി അടുത്ത ആറുമാസം കൊണ്ട് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങളും നടക്കും. ചാമ്പ്യൻഷിപ്പിൽ 100ൽ അധികം രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

TAGS: NATIONAL | PARA ATHLETICS
SUMMARY: India set to host para athletics for the first time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *