24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം; ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ പാക് ഉദ്യോഗസ്ഥനെതിരെ നടപടി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം എന്താണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
<BR>
TAGS : PAK EMBASSY
SUMMARY : India takes strict action against Pakistan High Commission official in Delhi, ordered to leave India within 24 hours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *