തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാർ മരവിപ്പിച്ചു

തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തി അടച്ചു, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാർ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് ഏറ്റവും നിർണായക തീരുമാനമായത്. പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോ​ഗസ്ഥരെ പുറത്താക്കി. പാകിസ്താൻ പൗരന്മാർ ഉടൻ ഇന്ത്യ വിടണമെന്നും നിർദ്ദേശിച്ചു. വാ​​ഗ-അട്ടാരി അതിർത്തി അടച്ചു. ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുന്ന ലഭിച്ചെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗത്തിന് ശേഷം മന്ത്രാലയം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. 25 ഇന്ത്യക്കാരും ഒരു നോപ്പാള്‍ പൗരനും മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
<br>
TAGS : PAHALGAM TERROR ATTACK
SUMMARY: India takes strong action against Pakistan; Borders closed, Pakistani diplomats expelled, Indus water deal frozen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *