ടി-20 ക്രിക്കറ്റ്‌; തകർപ്പൻ ജയവുമായി ഇന്ത്യ

ടി-20 ക്രിക്കറ്റ്‌; തകർപ്പൻ ജയവുമായി ഇന്ത്യ

പെർത്ത്: ദക്ഷിണാഫ്രിക്കക്ക് എതിരായ ടി-20 പരമ്പരയിൽ ജയം സ്വന്തമാക്കി ടീം ഇന്ത്യ‌. നാല് മത്സര പരമ്പരയിൽ 3-1 നാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വിജയം. സൂര്യകുമാർ യാദവ് ടി-20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിതനായ ശേഷം ടീം ഇന്ത്യ നേടുന്ന മൂന്നാമത്തെ പരമ്പര ജയമാണിത്.

2024 ൽ ആകെ 26 ടി-20 മത്സരങ്ങളാണ് ഇന്ത്യൻ ടീം കളിച്ചത്. ഇതിൽ 24 എണ്ണത്തിൽ ഇന്ത്യൻ ടീം വിജയിച്ചപ്പോൾ, രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. സിംബാബ്‌വെക്കെതിരെയും ഇപ്പോൾ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുമാണ് ഇന്ത്യ ഓരോ പരാജയങ്ങൾ വീതം നേരിട്ടത്. ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയശതമാനം 92.31 ആണ്.‌ ഇത് ടീമിനൊരു ലോക റെക്കോഡും നേടിക്കൊടുത്തു എന്നതാണ് ശ്രദ്ധേയം.

സിംബാബ്‌വെ പര്യടനത്തിൽ അഞ്ച് മത്സര ടി-20 പരമ്പരയാണ് ഇന്ത്യ കളിച്ചത്. അവിടെ ഒരു കളി തോറ്റ ഇന്ത്യ, ബാക്കി നാല് കളികളിലും ജയം നേടി ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കി. ശ്രീലങ്കൻ പര്യടനത്തിൽ ടി20 പരമ്പര 3-0 ന് നേടിയ ഇന്ത്യ, സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെയും 3-0 ന് തകർത്തു.

TAGS: NATIONAL | CRICKET
SUMMARY: India won in t-20 series with high record

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *