വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ചൈനയെ കീഴടക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ചൈനയെ കീഴടക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിതാ ഹോക്കിയിൽ ചൈനയെ തകർത്ത് കിരീടം നിലനിർത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് (1-0) ഇന്ത്യയുടെ കിരീടനേട്ടം. മൂന്നാം ക്വാർട്ടറിൽ ദീപികയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്.

2016-ലും 2023-ലും ടീം കിരീടം നേടിയിരുന്നു. ഇതോടെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ദക്ഷിണ കൊറിയയുടെ റെക്കോഡിനൊപ്പവും ഇന്ത്യയെത്തി. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിൽ നിന്നായിരുന്നു ദീപികയുടെ ഗോൾ. 11 ഗോളുകളോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായും ദീപിക മാറി. ടൂർണമെന്റിലെ താരമായതും ദീപിക തന്നെയാണ്. കിരീടം നേടിയ ടീം അംഗങ്ങൾക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

TAGS: SPORTS | HOCKEY
SUMMARY: India won in champions trophy hockey against China

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *