ഒളിമ്പിക്സ്; ഹോക്കിയിൽ  ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

ഒളിമ്പിക്സ്; ഹോക്കിയിൽ ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

പാരിസ് ഒളിമ്പിക്സിൽ പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം ഗോൾ നേടി ന്യൂസിലാൻഡ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. കളിയുടെ ആദ്യനിമിഷങ്ങളിൽ ഗതിയ്ക്ക് വിപരീതമായാണ് ന്യൂസിലാൻഡ് ആദ്യ ഗോൾ നേടിയത്.

എട്ടാം മിനുട്ടിൽ നേടിയ ഗോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യയെ ഞെട്ടിച്ചു.നിരന്തരം ന്യൂസിലാൻഡ് ഗോൾ മുഖം ആക്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ഗോൾ വന്നത്. ഇന്ത്യൻ ആക്രമണ നിര നടത്തിയ നിരന്തരമായ ആക്രമണങ്ങളെ ന്യൂസിലാൻഡ് പ്രതിരോധ നിര പാടുപെട്ടാണ് ചെറുത്തത്.

പത്താം നിനുട്ടിൽ ഇന്ത്യയുടെ ഗുർജന്ത് സിങ്ങ് പച്ചക്കാർഡ് കണ്ട് പുറത്തായി. പത്തു പേരെ വെച്ച് ഇന്ത്യ കളിക്കുന്നതിൻറെ ആനുകൂല്യം മുതലെടുക്കാൻ ന്യൂസിലാൻഡിന് സാധിച്ചില്ല. സ്ട്രൈക്കിങ്ങ് സർക്കിളിനകത്ത് കടന്ന് ഗോൾ സ്കോർ ചെയ്യാനുള്ള ന്യൂസിലാൻഡിൻറെ എല്ലാ ശ്രമങ്ങളും ഇന്ത്യൻ പ്രതിരോധ നിര തടഞ്ഞു.ലോങ്ങ് പാസുകളിലൂടെ ഇന്ത്യൻ ടീം കളം പിടിക്കാൻ ശ്രമിച്ചു.

ഹാഫ് ടൈം കഴിഞ്ഞ് മൂന്നാം ക്വാർട്ടർ ആദ്യ നിമിഷം പിന്നിടുമ്പോൾത്തന്നെ ഇന്ത്യ മൽസരത്തിൽ ലീഡ് നേടി. ഇന്ത്യൻ ഗോൾമുഖത്ത് നിരന്തരം ആക്രമണം സംഘടിപ്പിച്ച ന്യൂസിലാൻഡിന് പക്ഷേ ഗോൾ കീപ്പർ ശ്രീജേഷിനെ പല ഘട്ടങ്ങളിലും മറികടക്കാനായില്ല. മൂന്നാം ക്വാർട്ടറിൽ ന്യൂസിലാൻഡിന് ലഭിച്ച പെനാൽ്റ്റി കോർണറും ശ്രീജേഷ് വിഫലമാക്കി. 53–ാം മിനുട്ടിൽ ന്യൂസിലാൻഡ് സമനില ഗോൾ കണ്ടെത്തി. ഇന്ത്യ പ്രതിരോധത്തിലേക്ക് ഉൾവലിയുന്നതാണ് പിന്നീട് കണ്ടത്. അവസാന ക്വാർട്ടർ അവസാനിക്കാൻ ഒറ്റ മിനുട്ട് മാത്രം ബാക്കി നിൽക്കേ പെനാൽറ്റി സ്ട്രോക്കിൽ നിന്ന് ഇന്ത്യ മുന്നിലെത്തുകയായിരുന്നു.

TAGS: OLYMPICS | HOCKEY | INDIA
SUMMARY: Paris Olympics, Hockey: Steely India begin campaign with 3-2 win over New Zealand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *