ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്

സിംഗപ്പുർ: ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഡി.ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും ഗുകേഷിന്റെ പേരിലായി. 14-ാം ​ഗെയിമിലാണ് ​ഗുകേഷ് ചൈനീസ് താരത്തെ അടിയറവ് പറയിച്ച് കിരീടം സ്വന്തമാക്കിയത്. 18-ാം വയസിലാണ് താരം നേട്ടം സ്വന്തമാക്കിയത്.

സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. മത്സരം വിജയിച്ചതോടെ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ​ഗുകേഷ് മറികടന്നത്. വിശ്വനാഥൻ ആനന്ദിന്‌ ശേഷം ആദ്യമായാണ്‌ മറ്റൊരു ഇന്ത്യക്കാരൻ ലോക ചാമ്പ്യനാവുന്നത്‌.

ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യനായിരുന്നു. 2012ലാണ് അവസാനകിരീടം. തുടർന്ന് 2021 വരെ നോർവേയുടെ മാഗ്നസ് കാൾസണായിരുന്നു ആധിപത്യം. അഞ്ചുതവണ ലോക ചാമ്പ്യനായ ഒന്നാംറാങ്കുകാരൻ ഇനി ലോക ചാമ്പ്യൻഷിപ്പിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫിഡെ റാങ്കിങ്ങിൽ 2783 റേറ്റിങ്ങോടെ അഞ്ചാമതാണ്‌ ഡി ഗുകേഷ്‌.

TAGS: SPORTS | CHESS
SUMMARY: Indian player D Gukesh won World Chess Championship

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *