മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല; 24 വർഷങ്ങൾക്ക് ശേഷം ജേർണലിസം കോഴ്സ് അവസാനിപ്പിക്കുന്നതായി ഐഐജെഎൻഎം

മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല; 24 വർഷങ്ങൾക്ക് ശേഷം ജേർണലിസം കോഴ്സ് അവസാനിപ്പിക്കുന്നതായി ഐഐജെഎൻഎം

ബെംഗളൂരു: മാധ്യമപ്രവർത്തനം പഠിക്കാൻ ആളുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജേർണലിസം കോഴ്സ് അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ. കോഴ്സില്‍ ചേരാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎന്‍എം നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 വർഷക്കാലം രാജ്യത്തെ ജേണലിസം പഠന കേന്ദ്രങ്ങളിലെ മുന്‍നിര സ്ഥാപനമാണ് ഐഐജെഎന്‍എം. 2024-25ലെ അക്കാദമിക വര്‍ഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ തുക തിരികെ നല്‍കുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. ഫീ തിരികെ നൽകാൻ ബാങ്ക് വിവരങ്ങള്‍ ചോദിച്ച് ഐഐജെഎന്‍എം വിദ്യാർഥികളുടെ മെയില്‍ അയച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മറ്റ് മാര്‍ഗമില്ലെന്നും ഐഐജെഎന്‍എം വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ പണം മടക്കി നല്‍കുമെന്നും സ്ഥാപനം വിദ്യാർഥികളോട് വ്യക്തമാക്കി. വലിയ സാമ്പത്തിക നഷ്ടം വരാതിരിക്കാനാണ് 24 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം കോഴ്‌സ് അവസാനിപ്പിക്കുന്നത്. പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍, മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.

TAGS: BENGALURU UPDATES | IIJNM
SUMMARY: Indian Institute of Journalism and New Media closes door for admissions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *