ജൂനിയർ ഏഷ്യ കപ്പ്; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

ജൂനിയർ ഏഷ്യ കപ്പ്; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

മസ്‌കറ്റ്: ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചു​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു ഇത്. പരിശീലക കുപ്പായത്തിൽ മലയാളി താരത്തിന്റെ തകർപ്പൻ തുടക്കം കൂടിയാണിത്.

ഹാട്രിക് ഉൾപ്പടെ പാകിസ്താൻ ​വലയിൽ നാലു ​ഗോളുകൾ നിറച്ച അരയ്ജീത് സിം​ഗ് ഹുൻഡാലാണ് ഇന്ത്യൻ നിരയുടെ നട്ടെല്ലായത്. 4,8,47,54 മിനിട്ടുകളിലായിരുന്നു ഹുൻഡാലിന്റെ ​ഗോളുകൾ. ദിൽരാജ് സിം​ഗാണ് ഒരു ​ഗോൾ നേടിയത്. പാകിസ്താന് വേണ്ടി സൂഫിയാൻ ഇരട്ട ​ഗോളുകൾ നേടി. ഹനാൻ ഷാഹിദിൻ്റേതാണ് മൂന്നാം ​ഗോൾ. മലേഷ്യയെ 3-1 ന് തകർത്താണ് ഇന്ത്യ സെമിയിൽ കയറിയത്.

TAGS: SPORTS | HOCKEY 
SUMMARY: Araijeet Singh Hundal Stars As India Thrash Pakistan To Clinch 5th Title

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *