വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ

വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ

അതിവേഗ ട്രെയിനുകളെന്ന പ്രചാരണത്തോടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത്, ഗതിമാന്‍ ഉള്‍പ്പടെയുള്ള ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

ഇതുസംബന്ധിച്ച ശുപാര്‍ശ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ റെയില്‍ബോര്‍ഡിന് കൈമാറി. ട്രെയിന്‍ നമ്പര്‍: 12050/12049 (ഡല്‍ഹിഝാന്‍സിഡല്‍ഹി) ഗതിമാന്‍ എക്‌സ്പ്രസ്, 22470/22469(ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 20172/20171(ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 12002/12001 (ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) ശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്‌ക്കൊനുരുങ്ങുന്നത്.

ശതാബ്ദി എക്‌സ്പ്രസിന്റെ വേഗത 150ല്‍ നിന്നു 130 ആക്കാനാണ് ശുപാര്‍ശ. വേഗത കുറയ്ക്കുന്നതോടെ 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. തീരുമാനം അംഗീകരിച്ചാല്‍ പത്തോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരും. ഏതാനം വര്‍ഷങ്ങളായി ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വേഗത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

TAGS : VANDE BHARAT TRAIN | NATIONAL
SUMMARY : Indian Railways is planning to reduce the speed of Vandebharat Express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *