‘ഭാരത് അരി’ വീണ്ടും വരുന്നു; കിലോയ്‌ക്ക് 34 രൂപ നിരക്കിൽ

‘ഭാരത് അരി’ വീണ്ടും വരുന്നു; കിലോയ്‌ക്ക് 34 രൂപ നിരക്കിൽ

ന്യൂഡൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്‌സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽക്കുന്നത്.

അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അരിയും കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. അതേ സമയം ഇത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ വിൽപ്പനയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന നിലച്ചിരുന്നു. ഇന്നലെ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ അരിയുടെ വിലയിൽ കിലോയ്ക്ക് 5 രൂപയും ആട്ടയുടെ വിലയിൽ രണ്ടര രൂപയും കൂടിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനൽ കോ–ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ‘നാഫെഡ്’ എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാർ ഔട്‌ലെറ്റുകൾ വഴിയുമാണ് വിൽപന നടത്തുന്നത്.
<br>
TAGS : BHARATH RICE
SUMMARY : ‘Bharath rice’ is back; 34 per kg at Rs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *