ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം: സൗജന്യ വിസ കാലാവധി നീട്ടി മലേഷ്യ

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം: സൗജന്യ വിസ കാലാവധി നീട്ടി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ. 2026 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ഇളവ് ലഭിക്കും. ഇളവ് പ്രകാരം ഇന്ത്യക്കാർക്ക് വിസയില്ലാത 30 ദിവസം മലേഷ്യ സന്ദർശിക്കാനാവും. മലേഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇന്ത്യ, ചൈന തുടങ്ങി രാജ്യക്കാര്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള സൗജന്യ സന്ദര്‍ശക വിസ സൗകര്യം ഏര്‍പ്പെടുത്തിയത്. 2024 ഡിസംബര്‍ 31 ന് നിലവിലെ വിസ ഇളവ് അവസാനിക്കാനിരിക്കെയാണ് സൗജന്യ വിസ കാലാവധി നീട്ടിയത്. നേരത്തെ ചൈനീസ് പൗരൻമാർക്കും മലേഷ്യ ഇത്തരത്തിൽ വിസ ഇളവ് നൽകിയിരുന്നു. അസിയാൻ രാജ്യങ്ങളുടെ സംഘടനയുടെ അധ്യക്ഷത 2025ൽ മലേഷ്യ വഹിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇളവ് അനുവദിച്ചതെന്നും ആഭ്യന്തര സെക്രട്ടറി അവാങ് അലിക് ജെമൻ പറഞ്ഞു.

വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ കൂടുതലിഷ്ടപ്പെടുന്ന മുന്‍നിര ഏഷ്യന്‍ രാജ്യങ്ങളില്‍ഒന്നാണ് മലേഷ്യ.  രാജ്യത്ത് 2023 ഡിസംബര്‍ 1 മുതല്‍ വിസയിൽ ഇളവ് അനുവദിക്കുന്ന പദ്ധതി നിലവിലുണ്ട്. നിലവിൽ നിരവധി ഇന്ത്യൻ വിമാന കമ്പനികൾ മലേഷ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

വിസയിൽ ഇളവ് അനുവദിക്കുന്നത് മലേഷ്യയിലെ വിനോദ വ്യവസായത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ ഉദാരവല്‍ക്കരണ പദ്ധതിയിലൂടെ ദേശീയ സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതല്‍ സൗഹൃദപരമാക്കുന്നതോടൊപ്പം രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയും, രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി അവാങ് അലിക് ജെമൻ പറഞ്ഞു. ഇന്ത്യയോടൊപ്പം ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് കൂടി സൗജന്യ വിസാ കാലാവധി കൂട്ടി നല്‍കിയിട്ടുണ്ട്.
<BR>
TAGS : VISA FREE ENTRY | MALAYSIA
SUMMARY : Indians can visit without a visa: Malaysia extends free visa period

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *