യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്തെ യാത്ര ചെയ്യരുതെന്നാണ് നിർദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിവിധ ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയിട്ടുണ്ട്.  മേഖലയിലെ സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.

പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠയും വിദേശകാര്യമന്ത്രാലയം പ്രകടിപ്പിച്ചു. മേഖലയിലാകെ സംഘര്‍ഷം പടരുന്നത് ഒഴിവാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ രാജ്യങ്ങള്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു.

ഹിസബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ പ്രത്യാക്രമണം നടത്തിയത്.
<br>

TAGS : ISRAEL-IRAN CONFLICT | MEA
SUMMARY : War scare, Indians to avoid travel to Iran; Ministry of External Affairs with warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *