രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും. ബിഇഎംഎല്‍ പ്ലാന്റില്ലാണ് ഇവ നിർമിക്കുക. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്എസ്ആര്‍ )ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. രണ്ടു വര്‍ഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം എന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു. സ്റ്റെയിൻലെസ് സ്റ്റീൽ പുറംചട്ടയില്‍ ആയിരിക്കും ഇവ നിർമ്മിക്കുക.

ബിഇഎംഎല്ലും മേധ സെർവോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നായിരിക്കും ട്രെയിനിന്റെ നിര്‍മാണം നടത്തുക. നേരത്തെ ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷിന്‍കാന്‍സെന്‍ ഇ-5 ട്രെയിനുകളാണ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിൽ ഉപയോഗിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇവയുടെ ചെലവ് അധികമായതിനാൽ ആണ് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കുവാൻ റെയിൽവേ തീരുമാനിച്ചത്.

2026 ഡിസംബറോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള ആദ്യ ട്രെയിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎഎച്ച്എസ്ആര്‍ ലൈനിലെ സൂറത്ത്-ബിലിമോറ സെക്ഷനിലാകും പരീക്ഷണയോട്ടം നടക്കുക.

TAGS: BENGALURU | BULLET TRAIN
SUMMARY: India’s first bullet train to be built in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *