ഇന്ത്യയുടെ കാവേരി എന്‍ജിന്‍; വിമാനത്തിൽ ഘടിപ്പിച്ചുള്ള നിർണായക പരീക്ഷണം റഷ്യയിൽ നടക്കും

ഇന്ത്യയുടെ കാവേരി എന്‍ജിന്‍; വിമാനത്തിൽ ഘടിപ്പിച്ചുള്ള നിർണായക പരീക്ഷണം റഷ്യയിൽ നടക്കും

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിന്റെ നിർണായക പരീക്ഷണം റഷ്യയിൽ നടക്കും. എൻജിനെ വിമാനത്തിൽ ഘടിപ്പിച്ച് 40,000 അടി ഉയരത്തിൽ പറക്കൽ പരീക്ഷണമാണിത്. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് എന്നിവ 20 ശാസ്ത്രജ്ഞരും വിദഗ്ദ്ധരും വിലയിരുത്തും. അടുത്തിടെ നടന്ന ഗ്രൗണ്ട് ടെസ്റ്റുകളില്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രകടനം എഞ്ചിൻ കാഴ്ചവെച്ചതോടെയാണ് ഫ്ലൈറ്റ് ട്രയല്‍ നടക്കാന്‍ പോകുന്നത്. ഒരുമാസം നീളുന്ന പരീക്ഷണത്തിൽ റഷ്യന്‍ വിമാനമായ ഇല്യൂഷന്‍-2-76 ലാണ് കാവേരി എ‍ഞ്ചിൻ ഘടിപ്പിക്കുക.

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജി.ടി.ആർ.ഇ) ടർബോ ഫാൻ എൻജിനായ കാവേരി വികസിപ്പിച്ചത്. പരീക്ഷണം തൃപ്‌തികരമെങ്കിൽ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇന്ത്യ നിർമ്മിക്കുന്ന ആത്യാധുനിക യുദ്ധവിമാനമായ ഘാതകിൽ കാവേരി എൻജിൻ ഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

യുദ്ധ വിമാനങ്ങൾക്കുവേണ്ടി പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പിൻ‌ജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി. ഹിന്ദുസ്ഥാൻ വിമാന നിർമ്മാണ കമ്പനിയുടേ തേജസ്‌ എന്ന ഭാരം കുറഞ്ഞ പോർ വിമാനത്തിന് (Light Combat aircraft-LCA) ഉപയോഗിക്കാനായാണ്‌ ഈ എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു.
<BR>
TAGS : GTRE GTX-35VS Kaveri | KAVERI ENGINE TEST
SUMMARY : India’s indigenously developed Kaveri engine aircraft tested in Russia

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *