ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. തരബനഹള്ളി ഗേറ്റിന് സമീപം ഐടിസി ഫാക്ടറി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ മധുര സ്വദേശിയായ സ്നേഹയാണ് (24) മരിച്ചത്. ഇൻഡിഗോ എയർലൈൻസിലെ കസ്റ്റമർ എക്സിക്യൂട്ടീവായിരുന്നു.

അപകടത്തിൽ സ്നേഹയുടെ സഹപ്രവർത്തകയും കാർ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് സ്നേഹയുടെ പിതാവ് ഇളങ്കോവൻ രാമദേവർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Indigo airlines staffer dies in accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *