ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ രാവിലെയുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ എയർലൈൻസ്. ഒക്ടോബർ 27 മുതലാണ് സർവീസ് നിർത്തുന്നത്. റൂട്ടിൽ വൈകീട്ട് മാത്രമേ ഇനിമുതൽ വിമാന സർവീസ് നടത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഈ റൂട്ടിലെ വിമാന സർവീസുകളിൽ കഴിഞ്ഞ വർഷം 85 ശതമാനം ഒക്യുപ്പൻസി നിരക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വർഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് സർവീസ് നിർത്താൻ കാരണമെന്ന് കമ്പനി അറിയിച്ചു. അതേസമയം രാവിലെയുള്ള സർവീസ് നിർത്തിവച്ചതിനെക്കുറിച്ച് ഇൻഡിഗോ കമ്പനി എയർപോർട്ട് അധികൃതരെ അറിയിച്ചിട്ടില്ലെന്ന് ബെളഗാവി എയർപോർട്ട് ഡയറക്ടർ എസ്. ത്യാഗരാജൻ പറഞ്ഞു. സംഭവത്തിൽ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | INDIGO
SUMMARY: Indigo airlines cancels service between Bengaluru and Belagavi from oct 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *