വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാര്‍

വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇൻഡിഗോ വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട മുംബൈ-ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിലാണ് തേനീച്ചകളെ കണ്ടെത്തിയത്. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞ ശേഷമാണ് സംഭവം.

ബോർഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്. അപ്പോഴേക്കും തേനീച്ചകള്‍ കൂട്ടമായി വിമാനത്തിന്റെ ചിറക് ഭാഗത്ത് തമ്പടിച്ചിരുന്നു. വാതില്‍ അടച്ചിരിക്കുന്നതിനാല്‍ വിമാനത്തിന്റെ അകത്തേക്ക് തേനീച്ചകള്‍ എത്തില്ല. തേനീച്ചകളെ തുരത്താൻ അധികൃതർ പെട്ടെന്ന് നടപടി സ്വീകരിച്ചു. അഗ്നിശമന സേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ച്‌ ഇവരെ തുരത്തിയതിനു ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്.

TAGS : INDIGO FLIGHT | BEE
SUMMARY : A swarm of bees on the wing of an airplane; Passengers in distress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *