ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപുരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.

തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഭീഷണി സന്ദശത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. വിമാനത്തിലെ ശൗചാലയത്തിൽ നിന്നും ഭീഷണി സന്ദേശമടങ്ങിയ ഒരു കടലാസ് കണ്ടെത്തിയിട്ടുണ്ട്. ലാൻഡിങിന് ശേഷം വിശദമായ പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ വിമാനത്തിൽ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ലഘുഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കിയെന്നും ഇൻഡിഗോ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS: NATIONAL | BOMB THREAT
SUMMARY: Indigo flight makes emergency landing after recieving bomb threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *