മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസടക്കം ഗള്‍ഫിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസടക്കം ഗള്‍ഫിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് അബുദാബിയിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് കൂടി ഗുണം കിട്ടുന്നതാണ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകള്‍.

ഓഗസ്റ്റ് ഒമ്പത് മുതല്‍ മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കും. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് പ്രയോജനം നല്‍കും.

തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് 10 മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.

പുതിയ 3 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ അബുദാബി സെക്ടറിലേക്ക് ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 89 ആയി ഉയരും. നേരത്തെ ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ വീതം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഓഗസ്റ്റ് ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കും.
<Br>
TAGS : GULF | INDIGO FLIGHT | MANGALURU
SUMMARY : IndiGo has announced three new services to the Gulf, including a daily service from Mangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *