കരിപ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കടക്കം കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

കരിപ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കടക്കം കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ കൂടുതൽ ആഭ്യന്തര സർവീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്‌. ബെംഗളൂരു, ചെന്നൈ സെക്ടറിൽ 30മുതൽ പ്രതിദിന സർവീസുണ്ടാകും. കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും ഉടൻ തുടങ്ങും.

കരിപ്പൂർ–-തിരുവനന്തപുരം സർവീസിനും അനുമതിയായി. നിലവിൽ കരിപ്പൂർ– ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ ആഴ്ചയിൽ നാല് സർവീസ് നടത്തുന്നുണ്ട്. കരിപ്പൂർ– ചെന്നൈ സെക്ടറിൽ ആഴ്ചയിൽ മൂന്നും ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് ദിവസവും ഒന്നും സർവീസ്‌ നിലവിലുണ്ട്. ഗോവ, അഗത്തി സർവീസുകളും ഉടൻ ആരംഭിക്കും.
<BR>
TAGS : INDIGO AIRLINES | KARIPUR
SUMMARY : IndiGo set to launch more domestic services from Karipur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *