ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ (കെഎംസി) ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും കര്‍ണാടകയിലെ ചനപട്ടണയിലും കെഎംസിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തും. ബെംഗളൂരുവില്‍ താമസിക്കുന്ന നാട്ടില്‍ വോട്ടുള്ളവര്‍ക്കു കേരളത്തില്‍ പോയി വോട്ടു ചെയ്യുവാന്‍ വേണ്ട സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന ഭാരവാഹികളായ നന്ദകുമാര്‍ കൂടത്തില്‍, ജോമോന്‍ ജോര്‍ജ്, ഡാനി ജോണ്‍, ഷാജി ജോര്‍ജ്, നിജോമോന്‍, ടോമി ജോര്‍ജ്, ജസ്റ്റിന്‍ ജെയിംസ്, മുഫലിഫ് പത്തായപ്പുരയില്‍, ഷാജു മാത്യു, രാധാകൃഷ്ണന്‍, മേഴ്സി, പോള്‍സണ്‍, ദീപക് നായര്‍, സുന്ദരേശന്‍, പ്രദീപ്, ജെഫിന്‍, ഷാജി പി ജോര്‍ജ്, ആകാശ് ബേബി, സുനില്‍, ഭാസ്‌കരന്‍, ബാബു പ്രമോദ്, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : KANNADA RAJYOTSAVA | KMC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *