കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്. ബെംഗളൂരുവിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് ചൊവ്വാഴ്ച ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം നൽകിയിരുന്നു. മറ്റു ചില പ്രമുഖ ഐടി, സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരോട് വർക്ക്‌ ഫ്രം ഹോം എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെ തുടർച്ചയായി പെയ്ത മഴയിൽ ബെംഗളൂരുവിന്റെ ടെക് സ്ഥാപനങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയിരുന്നു. ദൈനംദിന യാത്രകൾ തടസപ്പെടുകയും, ജീവനക്കാർക്ക് ഓഫിസുകളിൽ എത്താൻ സാധിക്കാതെ വരികയുമായിരുന്നു. മാന്യത ടെക് പാർക്ക് റോഡ് ഉൾപ്പെടെയുള്ള റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ കുറഞ്ഞിട്ടില്ല. ബെംഗളൂരുവിൽ നാല് ദിവസത്തിനുള്ളിൽ ഏകദേശം 240 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മെയ് 18 ഞായറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത് 104 മില്ലിമീറ്റർ മഴയായിരുന്നു. നിരവധി റെസിഡൻഷ്യൽ ഏരിയകൾ വെള്ളത്തിനടിയിലായിരുന്നു.

TAGS: BENGALURU | RAIN
SUMMARY: Infosys advises Bengaluru employees to work from home amid heavy rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *