ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്കായി നിലപാട് വ്യക്തമാക്കി ഇന്ത്യ. മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. സമാനമായി പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ഇന്ന് ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും.

പാകിസ്താന്റെ നിബന്ധന ഐസിസി തത്വത്തിൽ അം​ഗീകരിച്ചിട്ടുണ്ട്. നേരത്തെ ഐസിസിയുടെ ബോർഡ് മീറ്റിം​ഗ് മാറ്റിവച്ചിരുന്നു. എസിസിയോ (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) ഐസിസിയോ (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യയോ പാകിസ്താനോ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യില്ല. 2027 വരെയാണ് ഈ തീരുമാനം. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിൽ നടത്താനാണ് തീരുമാനം.

ഇന്ത്യ അടുത്തവർഷം വനിതകളുടെ ലോകകപ്പും ഏഷ്യാ കപ്പും സംഘടിപ്പിക്കുന്നുണ്ട്. 2026 ടി-20 ലോകകപ്പ് ശ്രീലങ്കയ്‌ക്ക് ഒപ്പം ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ ടൂർണമെന്റുകളിലൊന്നും പങ്കെടുക്കാൻ പാകിസ്താൻ ഇന്ത്യയിലേക്ക് വരില്ല.

TAGS: SPORTS | CRICKET
SUMMARY: India clears stand about pakistan in champions trophy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *