സിനിമാ സെറ്റുകളിൽ പരിശോധന നടത്തും: പി സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തും: പി സതീദേവി

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ അഞ്ച് ജഡ്ജിമാരടങ്ങിയ വിശാല ബഞ്ച് രൂപവത്കരിക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബഞ്ചിനാണ് രൂപം നല്‍കുക. കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം. ഈമാസം 10നാണ് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കുന്നത്.
<BR>
TAGS :  JUSTICE HEMA COMMITTEE
SUMMARY : Inspection will be done on movie sets: P Sathi Devi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *