ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ ജീവനൊടുക്കിയ സംഭവം; പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാമതും തള്ളി

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ ജീവനൊടുക്കിയ സംഭവം; പ്രതി ബിനോയിയുടെ ജാമ്യാപേക്ഷ അഞ്ചാമതും തള്ളി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യാക്കേസില്‍ പ്രതിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി. പ്രതിയും പെണ്‍കുട്ടിയുടെ മുൻ സുഹൃത്തുമായ ബിനോയിയുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി തള്ളിയത്.

പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജാമ്യാപേക്ഷ പരിഗണക്കവേ കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും പോലീസ് കോടതിയില്‍ വാദിച്ചു. ഗർഭച്ഛിദ്രം നടത്തിയ ശേഷവും പീഡിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍ 16-നാണ് മരിച്ചത്. ബിനോയ് പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പ്രതി സുഹൃത്തുക്കളെ ഉപയോഗിച്ച്‌ ഗുരുതരമായ സൈബർ അതിക്രമവും നടത്തിയിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നല്‍കേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്.

TAGS :
SUMMARY : Instagram influencer took his own life; Accused Binoy’s bail plea was also rejected for the fifth time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *