ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും വച്ച്‌ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി

ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും വച്ച്‌ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയില്‍ മുൻ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ബിനോയ്‌ നിർബന്ധിച്ച്‌ ഗർഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നില്‍ ബിനോയ്‌ ആണെന്നും പോലീസ് പറയുന്നു. ഗർഭഛിദ്രം നടത്തിയ ശേഷവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് കോടതിയില്‍ അറിയിച്ചു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പോലീസ് കോടതിയെ അറിയിച്ചു.  ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

അഞ്ച് മാസം മുമ്പാണ് ഇവർ തമ്മില്‍ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയത്. പെണ്‍കുട്ടിയെ പല തവണ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് സന്ദേശമാണ് കേസില്‍ നിർണായകമായത്.


TAGS: INSTAGRAM INFLUVENCER| DEATH| KERALA|
SUMMARY: Instagram influencer’s death: Boyfriend slapped with POCSO charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *