ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തിരുമലയില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം പോക്സോ കോടതി. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി അറിയിച്ചു. ആണ്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരന് പങ്കുണ്ടെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇൻസ്റ്റഗ്രാമില്‍ ഇരുവരും ഒന്നിച്ച്‌ റീലുകള്‍ ചെയ്തിരുന്നു. എന്നാല്‍ ആണ്‍സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. പിന്നാലെയാണ് ജൂണ്‍ 16ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

TAGS : INSTAGRAM INFLUNECER | SUICIDE | BOYFRIEND | BAIL APPLICATION
SUMMARY : Instagram Influencer’s Suicide; Bail application of male friend rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *