കന്നഡ സിനിമയില്‍ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി; കവിതാ ലങ്കേഷ് അധ്യക്ഷ

കന്നഡ സിനിമയില്‍ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി; കവിതാ ലങ്കേഷ് അധ്യക്ഷ

ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ച് കർണാടക ഫിലിം ചേംബർ. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തക കവിത ലങ്കേഷ് അധ്യക്ഷയായുള്ള 11 അം​ഗ ഇന്റേണൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. കന്നഡ ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ലൈംഗികാതിക്രമം തടയൽ (PoSH) നിയമപ്രകാരമുള്ള കമ്മിറ്റിക്ക് രൂപം നൽകിയത്.

അഭിനേതാക്കളായ പ്രമീള ജോഷൈ, ശ്രുതി ഹരിഹരൻ, കർണാടക സെക്ഷ്വൽ മൈനോറിറ്റീസ് ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ മല്ലു കുമ്പാർ, കെഎഫ്‌സിസി പ്രസിഡൻ്റ് എൻ എം സുരേഷ്, ആക്ടിവിസറ്റ് വിമല കെ എസ്, മാധ്യമപ്രവർത്തകൻ മുരളീധർ ഖജാനെ, നാടകകൃത്ത് ശശികാന്ത് യാദഹള്ളി, നിർമ്മാതാവ് സാ രാ ഗോവിന്ദു, അഭിഭാഷകയായ രാജലക്ഷ്മി അങ്കലഗി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അം​ഗങ്ങൾ.

ഇൻറേണൽ കംപ്ലെയ്ൻറ്സ് കമ്മിറ്റി രൂപീകരിക്കാത്തതിൽ കർണാടക ഫിലിം ചേംബറിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമീഷൻ ബെംഗളൂരു ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. ഫിലിം ചേംബർ ഐസി രൂപീകരിക്കണമെന്നും ഇല്ലെങ്കിൽ കാരണം കാണിക്കണമെന്ന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. മലയാള സിനിമ മേഖലയിലാണ് രാജ്യത്ത് ആദ്യമായി ലൈംഗികാതിക്രമ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. മറ്റുള്ള ഭാഷാ സിനിമാ മേഖലകളിലും സമാന രീതിയിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
<BR>
TAGS : PoSH | KANNADA CINEMA |
SUMMARY : Internal Complaints Committee in Kannada Cinema. President Kavita Lankesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *