അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് യു.എസില്‍ അന്തരിച്ചു

അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് യു.എസില്‍ അന്തരിച്ചു

ബെംഗളൂരു: അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലെ വിര്‍ജീനിയയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം മൂലം യോഗാ സെഷനില്‍ ശരത് കുഴഞ്ഞുവീഴുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച മൈസൂരുവിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

അഷ്ടാംഗ യോഗ അഭ്യസിപ്പിച്ചിരുന്ന ശരത് മൈസൂരു സ്വദേശിയാണ്. സരസ്വതിയുടെയും (കെ. പട്ടാഭി ജോയിസിന്റെ മകള്‍) രംഗസ്വാമിയുടെയും മകനായി മൈസൂരുവില്‍ 1971 സെപ്റ്റംബര്‍ 29 നാണ് ശരത് ജോയിസ് ജനിച്ചത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശരത്തിന്റെ ശിക്ഷണത്തില്‍ പോപ്പ് ഗായിക മഡോണ, സ്റ്റിംഗ്, ഗ്വിനെത്ത് പാല്‍ട്രോ തുടങ്ങിയ സെലിബ്രിറ്റികളടക്കം ലോകമെമ്പാടുമായി നിരവധി പേര്‍ യോഗ പരിശീലനം നേടിയിരുന്നു. അഷ്ടാംഗ യോഗയെ ജനകീയമാക്കുന്നതിലും സംരക്ഷിക്കുന്നതിലും ശരത്‌ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മൈസൂരു എംപിയു യദുവീർ കൃഷ്ണദത്ത ചാമരാജ വാദിയാർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
<br>
TAGS : MYSURU,
SUMMARY : Internationally renowned yoga guru Sharath Jois passed away in the US

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *