നിക്ഷേപത്തട്ടിപ്പ് കേസ്; നടി ആശ ശരത്തിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

നിക്ഷേപത്തട്ടിപ്പ് കേസ്; നടി ആശ ശരത്തിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

പ്രാണ ഇൻസൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നടി ആശ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് എടുത്ത കേസിലെ നടപടികള്‍ ആണ് കോടതി സ്റ്റേ ചെയ്തത്.

എന്നാല്‍ ഈ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രാണ എന്ന ആപ്പില്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി നൃത്ത പരിശീലനം നല്‍കിയിരുന്നുവെന്നത് മാത്രമാണ് ബന്ധമെന്നും ആശ ശരത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. കമ്പനി പുറപ്പെടുവിച്ച വാർത്ത കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആശ ഈ വ്യാജ വാർത്തകളോട് പ്രതികരിച്ചത്.


TAGS: ASHA SHARATH| KERALA|
SUMMARY: Investment Fraud Case; Stay of proceedings against actress Asha Saram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *