ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് പ്രസംഗിക്കുന്നു.

ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ 18-മത് വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും സംസ്ഥാന സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് നേതൃത്വം നല്‍കി.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.എസ്.ജോസഫ്, പാസ്റ്റര്‍ ഷിബു തോമസ് ( ഒക്കലഹോമ ) എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം അധ്യക്ഷനായിരുന്നു.

ഡിസ്ട്രിക്റ്റ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. കണ്‍വെന്‍ഷനില്‍ ഉപവാസ പ്രാര്‍ഥന, സോദരി സമാജം സമ്മേളനം, സണ്‍ഡെസ്‌കൂള്‍ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം എന്നിവ നടത്തി. ബെംഗളുരു സെന്റര്‍ വണ്‍ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.

പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം ( ജനറല്‍ കണ്‍വീനര്‍), പാസ്റ്റര്‍മാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിന്റ് കണ്‍വീനേഴ്‌സ്), പാസ്റ്റര്‍ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.
<br>
TAGS : RELIGIOUS
SUMMARY : IPC Bengaluru Center has concluded its 1st annual convention

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *