ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

മുല്ലൻപുർ (പഞ്ചാബ്): ഐപിഎല്‍ 18-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനില്‍ക്കേ ആര്‍സിബി മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഫിൽ സാൾട്ട് 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 56 റൺസെടുത്തു. നായകൻ രജത് പാട്ടീദാർ എട്ടു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12 പന്തിൽ 12), മായങ്ക് അഗർവാൾ (13 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.

ഐപിഎല്ലില്‍ ആര്‍സിബിയുടെ നാലാം ഫൈനലാണിത്. 2016-ന് ശേഷം ഇതാദ്യമായാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. നേരത്തെ, മൂന്നു തവണ ബെംഗളൂരു ഐ.പി.എൽ ഫൈനലിലെത്തി‍യെങ്കിലും കിരീടം അകന്നുനിന്നു. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സര വിജയികളെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് നേരിടും.
<BR>
TAGS ; IPL, ROYAL CHALLENGERS BENGALURU
SUMMARY : IPL; Royal Challengers Bangalore in final; Easy win against Punjab by eight wickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *