ഐപിഎൽ മാമാങ്കത്തിന് നാളെ തുടക്കം; കെകെആർ – ആർസിബി ടീമുകൾ തമ്മിൽ കൊമ്പുകോർക്കും

ഐപിഎൽ മാമാങ്കത്തിന് നാളെ തുടക്കം; കെകെആർ – ആർസിബി ടീമുകൾ തമ്മിൽ കൊമ്പുകോർക്കും

കൊൽക്കത്ത: ഐപിഎൽ മാമാങ്കത്തിന്റെ പതിനെട്ടാം സീസണ് നാളെ തുടക്കം. കിരീടത്തിനായി 10 ടീമുകൾ 13 വേദികളിലായി കൊമ്പുകോർക്കുന്ന രണ്ട് മാസക്കാലമാണ് കൊൽക്കത്തയിൽ തിരിതെളിയുക. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

ഡൽഹി ക്യാപിറ്റൽസ്,കൊല്‍ക്കത്ത, ലക്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ്, ആർസിബി എന്നീ ടീമുകളെ നയിക്കുന്നത് പുതിയ ക്യാപ്റ്റന്മാരാണ്. ആർസിബിയെ രജത് പാടിദാർ നയിക്കുമ്പോൾ അക്ഷർ പട്ടേലാണ് ഡൽഹിയുടെ പുതിയ നായകൻ. ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിനെ തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് നയിക്കുമോ എന്നും അറിയണം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഋഷഭ് പന്തിൽ വലിയ പ്രതീക്ഷയാണ് ലക്നൗ സൂപ്പർ ജയന്റ്സിനുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പാറ്റ് കമ്മിൻസ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റൻ.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്‍റസ് ടീമുകൾ കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഇറങ്ങുന്നത് ഐപിഎൽ കിരീടങ്ങളുടെ എണ്ണം ആറാക്കാൻ ഉറച്ചാണ്. മെയ് 25ന് ഈഡൻ ഗാർഡൻസിലാണ് കലാശപ്പോരാട്ടം.

TAGS: IPL
SUMMARY: IPL season to Start from tomorrow at Kolkata

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *