അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ വീടിന് തീയിട്ട മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിൽ (29) ആണ് പിടിയിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്‌ട്രീ ഡ്രൈവിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെ ഇരുവരും താമസിച്ചിരുന്ന വീടിന് ജോസ്മാന്‍ തീയിടുകയായിരുന്നു.

യുവതിയുടെ ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ജോസ്മാന്‍ കോളെറയ്ന്‍ മജിസ്‌ട്രേറ്റ്‌സ് കോടതിക്ക് മുമ്പിൽ ഹാജരായി. അതേസമയം ജോസ്മാനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. അതേസമയം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22ന് തുടരും.

TAGS : IRELAND | CRIME
SUMMARY : House set on fire to kill wife in Ireland; Malayali arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *