ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ബെംഗളൂരു: ഇരിട്ടി ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു ഗ്ലാൻസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മൻസൂൺ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീം ഈഗിൾസ് ചാമ്പ്യൻമാരായി. 4 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനലിൽ ടി കെ ഗ്രൂപ്പിനെ 12 റൺസിനാണ് തോൽപ്പിച്ചത്. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി നൗഫലിനെയും ടൂർണമെൻ്റിലെ മികച്ച പ്ലയർ ആയി ഫൈസലിനെയും, ബാറ്റ്സ്മാനായി റഹീം ടി.കെയേയും തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. ഉനൈസ് സ്വാഗതവും സജീർ നന്ദിയും പറഞ്ഞു.
<bR>
TAGS : CRICKET TOURNAMENT | MALAYALI ORGANIZATION
SUMMARY : Cricket Tournament

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *