പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു

പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: സംസ്ഥാനത്തെ സഹകരണ പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ടെക്സ്ടൈൽസ് വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. നന്ദി ഷുഗർ ഫാക്ടറിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അന്വേഷണം തുടരുകയാണെന്നും പാനൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബാഗൽകോട്ടിലെ മുധോൾ താലൂക്കിലെ റാന്ന സഹകരണ പഞ്ചസാര ഫാക്ടറി സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഫാക്ടറി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും കർഷകർക്ക് അവരുടെ കരിമ്പ് വിൽക്കാൻ നേരിട്ട് സൗകര്യമൊരുക്കാനും തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

മാണ്ഡ്യ ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയായ മൈഷുഗർ പ്രവർത്തനത്തിലെ എല്ലാ തടസ്സങ്ങളും സർക്കാർ നീക്കിയിട്ടുണ്ടെന്നും ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SUGAR FACTORY
SUMMARY: Irregularities in cooperative sugar units to be probed in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *