പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട്: കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട്: കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

എറണാകുളം: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയില്‍. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ് രാജനെയും സെക്രട്ടറി രവികുമാറിനെയുമാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്.

100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം. ഇ എസ് രാജന്‍, രവി കുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി സ്വന്തം പേരിലും ബിനാമി പേരിലും വായ്പകള്‍ എടുത്ത് തട്ടിപ്പ് നടത്തി എന്നാണ് പരാതികള്‍. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും ഭരണസമതി അംഗങ്ങളുടെയും പേരില്‍ 33.34 കോടി രൂപ പിഴ ചുമത്തിയിരിന്നു. സംഭവത്തില്‍ രണ്ട് പേരെ മുന്നേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 18 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രണ്ടുപേരുടെ ഒഴികെ ബാക്കി 16 പേരുടെയും ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടുള്ളത്. ക്രൈംബ്രാഞ്ച് തൃപ്പൂണിത്തറ ഓഫീസില്‍ വിശദമായി ഇരുവരെയും ചോദ്യം ചെയ്തു . തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
<BR>
TAGS : BANK FRAUD CASE
SUMMARY : Irregularities worth crores in Perumbavoor Urban Cooperative Bank: Two people including a Congress leader arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *